photo
കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം എം.കെ.രാഘവൻ എം.പി.നിർവ്വഹിക്കുന്നു.

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ കോൺഫറൻസ് ഹാൾ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.മുംതാസ് ഹമീദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എൻ.അബൂബക്കർ, എം.കെ നദീറ, എൻ.ഷിയൊലാൽ, കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.സരിത, പെരുമണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷാജി പുത്തലത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ടി.പി മാധവൻ, എം.ജയപ്രകാശ്, രാജിത മൂത്തേടത്ത്, അഡ്വ. സൂഫിയാൻ, എ.അലവി, പി.കേശവദാസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഡോ. പി. പ്രിയ സ്വാഗതവും ജോയന്റ് ബി.ഡി.ഒ ദീപ നന്ദിയും പറഞ്ഞു.