5
പഠനക്യാമ്പ് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര:കേരള മഹിളാസംഘം മേപ്പയ്യൂർ മണ്ഡലം പഠനക്യാമ്പ് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്ത്രീയുഗം മാസികയുടെ മണ്ഡലത്തിലെ വിതരണോദ്ഘാടനവും നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി കല്ല്യാണി,റീന സുരേഷ് എന്നിവർ നേതൃത്വം നൽകി. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.നാരായണൻ, ആർ.ശശി, മണ്ഡലം സെക്രട്ടറി സി.ബിജു, പി.ബാലഗോപാലൻ, പി.ടി.ശശി, കെ.രാജേന്ദ്രൻ , സതി ദേവരാജൻ , എന്നിവർ അഭിവാദ്യം ചെയ്തു. ജയന്തി. കെ.പി സ്വാഗതവും ഉഷ മലയിൽ നന്ദിയും പറഞ്ഞു.