award
പുരസ്കാരം

കോഴിക്കോട്: കോഴിക്കോട് സൗത്ത് റോട്ടറി ക്ലബ് കോസ്മോസ് സ്പോർട്സുമായി സഹകരിച്ച് ദേശീയ കായിക ദിനം ആചരിച്ചു. റോട്ടറി ധ്യാൻചന്ദ് അവാർഡ് ഏഷ്യൻ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡലിസ്റ്റ് കെ.കെ.സക്കീർ ഹുസൈന് ആബിദ് നിഷാദ് സമ്മാനിച്ചു. റോട്ടറി ക്ലബ് സൗത്ത് പ്രസിഡന്റ് ഡോ. സനദ് രത്നം, അസി.ഗവർണർ ദീപക് നായർ, സെക്രട്ടറി ടി.ജെ.പ്രത്യൂഷ്, പി.സി.കെ രാജൻ, കെ. മുരളീധരൻ, കെ.വിശ്വനാഥൻ നായർ, അഡ്വ.രജീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മേജർ ധ്യാൻ ചന്ദിനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29ന് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.