കുറ്റ്യാടി :കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മലയിലെ ചെമ്പോത്തുംപൊയിൽ ഭാഗങ്ങളിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപെട്ടു. കഴിഞ്ഞ ദിവസം കരിങ്ങാട് ഭാഗത്തെ പൂവാട്ടിക്കൽ ഷാജിയുടെ അൻപതോളം വാഴകൾ, കമുക്, ഗ്രാമ്പൂ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കാട്ടുമൃഗ ശല്യം തടയുന്നതിന്ന് സൗരോർജ വേലിയും ആന മതിലും സ്ഥാപിക്കണമെന്നും ജനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ആവശ്യപെട്ടു.