കോഴിക്കോട് : പന്നിക്കോട് ഓട്ടിസം സെന്ററിലേയും ഗവ.ഹോമിയോ ആശുപത്രിയിലെയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഫണ്ടായ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് കിണർ നിർമ്മിച്ചത്. നേരത്തെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമായിരുന്നു ഇവിടെ ലഭിച്ചുകൊണ്ടിരുന്നത്. കിണറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. ശുചിത്വമിഷൻ ഫണ്ടായ നാലര ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഹൈടെക് ശുചിമുറിയുടെ ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അദ്ധ്യക്ഷത വഹിച്ചു.