പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസരങ്ങളിലും ലഹരി വസ്തുക്കൾ പിടിമുറുക്കുന്നതായി പരാതി. പേരാമ്പ്ര ടൗൺ, ബസ്റ്റാൻഡ് പരിസരം, മരക്കാടി മേഖല, പൈതോത്ത് റോഡ്, ബൈപ്പാസ് റോഡിലെ ആളൊഴിഞ്ഞ മേഖലകൾ എന്നിവിടങ്ങളിൽ ലഹരി മാഫിയയുടെ ഏജന്റുമാർ തമ്പടിക്കുകയാണ്.വിദ്യാർത്ഥികളെ വലയിലാക്കാൻ ശ്രമം നടത്തുന്നതായും പെൺകുട്ടികൾ വരെ ഇതിൽ പങ്കാളികളാവുന്നതായും രക്ഷിതാക്കൾ ആരോപിച്ചു. കൂരാച്ചുണ്ടിൽ എം.ഡി.എം.എ യുമായി കഴിഞ്ഞ ദിവസം മൂന്നു യുവാക്കൾ പൊലിസ് പിടിയിലായിരുന്നു . ലഹരി വസ്തുവിൽപനക്കെതിരെ

അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് രക്ഷിതാക്കളും കച്ചവടക്കാരും പരാതിപ്പെട്ടു . ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പും സ്കൂൾ, കോളജ് അധികൃതരും വിദ്യാലയങ്ങളിൽ ലഹരിക്കെതിരായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സംവിധാനമൊരുക്കണമെന്ന് സാംസ്കാരിക പ്രവർത്തകനായ വിജയൻആവള പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ ബഹുജനപ്രതിരോധ ചങ്ങല

പേരാമ്പ്ര: ലഹരി ഉപയോഗത്തിനെതിരെ ആവളയിൽ ബഹുജന പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീ പ്രവർത്തകർ സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടുന്ന ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ ചങ്ങലയിൽ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. പൊതുയോഗം മേപ്പയ്യൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാർക്കോട്ടിക് സെൽ സബ് ഇൻസ്പക്ടർ ഷാജി കേദാരം, എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബ പ്രസംഗിച്ചു.

ആവളയിൽ ലഹരി ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച ബഹുജനപ്രതിരോധ ചങ്ങല