താമരശ്ശേരി ദേശീയ കായിക ദിനത്തിൽ കച്ചേരിമുക്ക് സിൻസിയർ ക്ലബ്ബ് കായിക താരത്തെ ആദരിച്ചു . സിൻസിയർ ഫുട്ബാൾ ടീം ക്യാപ്ടനും സ്പോർട്സ് മേഖലയിൽ പ്രദേശത്ത് ഒട്ടനവധി സംഭാവനകൾ നൽകുകയും ചെയ്തു വരുന്ന ചേലക്കാട്ടിൽ റിയാസിനെയാണ് ആദരിച്ചത്. സിൻസിയർ ഗൾഫ് കമ്മിറ്റി കോ ഓർഡിനേറ്റർ വി കെ ശരീഫ് റിയാസിനെ പൊന്നാടയണിച്ചു. സംസ്ഥാന യുവ പ്രതിഭാ പുരസ്കാര ജേതാവ് കമറുൽ ഹക്കിം മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി എം സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ഷമീർ ചേലക്കാടൻ , സി പി പ്രദീബ്, കെ ജാസിൻ, ഫ ഫസൽ ഹെവൻലി , കെ പി സുബൈർ എന്നിവർ പ്രസംഗിച്ചു.