photo
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ലോൺ, ലൈസൻസ് , സബ്സിഡി മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിൽ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ലോൺ,സബ്സിഡി,ലൈസൻസ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എമ്മച്ചംകണ്ടി അസ്സയിനാർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എൻ.അശോകൻ , എം.ശ്രീജ , സി.ഡി.എസ്. ചെയർപേഴ്സൺ സജിഷ , വിവിധ ബാങ്ക് മാനേജർമാരായ ദിവ്യ, ഉഷ, ബി. ഷാജി, ആർ.കെ.രമേശ് എന്നിവർ പ്രസംഗിച്ചു. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ റഹീമുദ്ദീൻ ക്ലാസെടുത്തു. പത്ത് എം.എസ്.എം ഇ ലോണുകൾ മേളയിൽ വിതരണംചെയ്തു. പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് സ്വാഗതവും ഗോകുൽദാസ് നന്ദിയും പറഞ്ഞു.