 
വടകര: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി വ്യാപാരികൾക്കായി നടപ്പിലാക്കുന്ന വ്യാപാരി മിത്ര പദ്ധതിയുടെ വടകര പുതിയ സ്റ്റാൻഡ് യൂണിറ്റ് തല ഉദ്ഘാടനം സമിതിയുടെ ഓഫീസിൽ നടന്നു. നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ ആദ്യ അംഗത്വം അപ്പാസൺസ് സുനിൽ കുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് കരിപ്പള്ളി രാജൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വി. അസീസ് പദ്ധതി വിശദീകരിച്ചു. ഡി.എം. ശശീന്ദ്രൻ, കെ.എൻ.വിനോദ് വടകര ടൗൺ സെക്രട്ടറി, മർച്ചന്റ് കോ. ഓപ്പ് ബാങ്ക് പ്രസിഡന്റ് സി.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. രാജേഷ് ടെലി വേൾഡ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി സുമനൻ നന്ദിയും പറഞ്ഞും