lic
lic

കോഴിക്കോട്: എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു)യുടെ നേതൃത്വത്തിൽ നാളെ സംരക്ഷണ ശൃംഖല തീർക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ മുഴുവൻ ബ്രാഞ്ച് ഓഫീസുകൾക്ക് മുമ്പിലും ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിലുമാണ് ശൃംഖല. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഡിവിഷനിലെ അഞ്ചു ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 25 ബ്രാഞ്ചുകൾക്കുമുന്നിലും ഡിവിഷൻ ഓഫീസിന് മുന്നിലും സംരക്ഷണ ശൃംഖല സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ എം. ലേഖധൻ, പി.കെ. സദാനന്ദൻ, ഡി.കെ. വിശ്വൻ, അനിൽകുമാർ കെ, ഏക്കാൽ വിജയൻ എന്നിവർ പങ്കെടുത്തു.