കുറ്റ്യാടി: സംസ്ഥാന കർഷകക്ഷേമ വകുപ്പും കേരഫെഡും ചേർന്ന് ഒരു കിലോ പച്ചതേങ്ങയ്ക്ക് 32 രൂപ നിരക്കിൽ കർഷകരിൽ നിന്ന് സംഭരിക്കാൻ ഏർപ്പെടുത്തിയെങ്കിലും സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് കർഷകർക്ക് നാളീകേരം നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് കിസാൻസഭ.
ഒരു വർഷം ഒരു തെങ്ങിൽ നിന്ന് 50 നാളീകേരം, ഇത് 6 തവണകളിലായേ എടുക്കുകയുള്ളു, സംഭരിച്ച ഉടൻ വില ലഭിക്കില്ല, മുളവന്നതോ കേടുപാടുകളുള്ളതോ ആയ നാളീകേരം ശേഖരിക്കില്ല തുടങ്ങിയ നിബന്ധനകൾ കാരണം ചെറുകിട കേരകർഷകർക്ക് വിനയായിരിക്കുന്നത്. ഇത്തരം നിബന്ധനകൾ ഒഴിവാക്കിക്കൊണ്ട് കർഷകർക്ക് മുഴുവൻ പണവും നൽകി പച്ചത്തേങ്ങ സംഭരിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് രാജു തോട്ടുംചിറ ഇ.കെ.വിജയൻ എം.എൽ.എ മുഖേന കൃഷിവകുപ്പ് മന്ത്രിയോടാവശ്യപ്പെട്ടു