വടകര: വടകര ബ്ലോക്ക് അഗ്രിക്കൾച്ചറിസ്റ്റ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി ഓർക്കാട്ടേരിയിൽ സ്വർണപ്പണയ വായ്പ ഉദ്ഘാടനം അസി. രജിസ്ട്രാർ (ജനറൽ) പി.ഷിജു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.ഗോപാലൻ നിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റ് ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എ.കെ. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏറാമല പഞ്ചായത്ത് വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത്, കെ.ശശികുമാർ, ജലജ വിനോദ്, കോയിറ്റോടി ഗംഗാധരകുറുപ്പ് , ടി.എൻ.കെ.ശശീന്ദ്രൻ, കെ.ഇ.ഇസ്മയിൽ,രവീന്ദ്രൻ പട്ടറത്ത്, എ.കെ.ബാബു എന്നിവർ പ്രസംഗിച്ചു. സി.ടി.കുമാരൻ സ്വാഗതവും ഡയറക്ടർ കെ.പി ജയൻ നന്ദിയും പറഞ്ഞു.