കോഴിക്കോട്: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് പരിധി ഉയർത്തുകയും പലിശ രഹിത അഡ്വാൻസ് തുക വർദ്ധിപ്പിക്കുകയും ചെയ്ത സർക്കാരിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് അദ്ധ്യാപകരും ജീവനക്കാരും ഫെസ്റ്റോയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓഫീസുകൾക്ക് മുന്നിലും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന ആഹ്ലാദപ്രകടനവും യോഗവും കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.പി. രാജീവൻ , എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് കുമാർ , പ്രസിഡന്റ് സജീഷ് നാരായണൻ , എൻ.ജി.ഒ യൂന്നിയൻ ജില്ലാസെക്രട്ടറി കെ.പി.രാജേഷ്, ഹംസാ കണ്ണാട്ടിൽ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിതേഷ് ശ്രീധർ , വടകരയിൽ ടി. സജിത് കുമാർ, വി.വി. വിനോദ് എന്നിവരും താമരശ്ശേരിയിൽ കെ.ജി. രാജൻ, ബാൽരാജ് എന്നിവരും പ്രസംഗിച്ചു.