dharna
dharna

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്ക് സാമൂഹ്യ പെൻഷൻ സാർവത്രികമായി നടപ്പിലാക്കുക, അറുപത് വയസുകാർക്ക് അയ്യായിരം രൂപയും എൺപതിന് മേൽ പ്രായമുള്ളവർക്ക് 7500 രൂപയും പെൻഷൻ നൽകുക, തടഞ്ഞുവെച്ച റെയിൽവേ യാത്രാ ഇളവ് പുനസ്ഥാപിക്കുക, കേരള സർക്കാരിന്റെ മെഡിസെപ് ഇൻഷൂറൻസ് പരിരക്ഷയിൽ വയോജനങ്ങളെയും ഉൾപ്പെടുത്തുക, വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്ത് നഗരസഭാ വാർഡുകളിലും വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
സർവീസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രൻ, കെ.എസ് ഭീഷ്മർ, അഹമ്മദ് കുട്ടി കുന്നത്ത്, പി.രാധാകൃഷ്ണൻ, പി.കെ.ലക്ഷ്മീദാസ്, ജനാർദ്ദനൻ കളരിക്കണ്ടി, ഉണ്ണിക്കൃഷ്ണൻ ടി, ചന്ദ്രദാസൻ.പി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.ബാലകൃഷ്ണൻ സ്വാഗതവും എം. രാഘവൻ നന്ദിയും പറഞ്ഞു.