കോഴിക്കോട്: കോർപ്പറേഷൻ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേഷൻ സമർപ്പിച്ച ആറുപേരെയും തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിൽ എൻ.സി മോയിൻകുട്ടി, എം.ബിജുലാൽ, എ.മൂസ ഹാജി, സി. കബീർദാസ്, എ.ബൈജു എന്നിവരെയും വനിതാ വിഭാഗത്തിൽ ഇന്ദു ടി.സിയെയുമാണ് തിരഞ്ഞെടുത്തത്.ജനറൽ വിഭാഗത്തിലെ അഞ്ച് അംഗങ്ങളും വനിതാ വിഭാഗത്തിലെ ഒരു അംഗം ഉൾപ്പെടെ ആറ് സ്ഥാനങ്ങളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ്. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡിയായിരുന്നു വരണാധികാരി. 18 അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു.