കുമരകം: ജില്ലാ തല വടംവലി മത്സരത്തിൽ കുമരകം എസ് കെ എം ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. അണ്ടർ 17, 15 വിഭാഗങ്ങളിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സ്കൂളിന് ചാമ്പ്യൻഷിപ്പ് പട്ടം നേടി കൊടുത്തത് . അണ്ടർ 19, 15 വിഭാഗങ്ങളിൽ പെൺകുട്ടികൾ മൂന്നാം സ്ഥാനവും നേടി. കായികാദ്ധ്യാപകൻ പി.പി ഹരി, ടീം മാനേജർ പ്രസീത എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ടീമംഗങ്ങൾക്ക് സ്കൂൾ മാനേജർ അഡ്വ.വി.പി അശോകൻ , ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു , എസ്.കെ.എം ദേവസ്വം സെകട്ടറി കെ.ഡി സലിമോൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.