കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിറപുത്തിരി ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. പൂജകൾക്ക് ശേഷം നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ. വി പി അശോകൻ , സെക്രട്ടറി കെ ഡി സലിമോൻ, വൈസ് പ്രസിഡന്റ് പി.എ സുരേഷ്, ട്രഷറർ പി.ജി ചന്ദ്രൻ, മാനേജർ എസ്.വി സുരേഷ് എന്നിവർ നേതൃത്വം നൽകി.