ചങ്ങനാശേരി: സാംബവ മഹാസഭ ചങ്ങനാശേരി താലൂക്ക് യൂണിയൻ സമ്മേളനം മാടപ്പള്ളി സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ ശശി യോഗം ഉദ്ഘാടനം ചെയ്തു. എം.എം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡയറകടർ ബോർഡ് എക്‌സിക്യൂട്ടിവ് മെമ്പർ പ്രസന്നകുമാർ കുന്നത്തുനാട് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്റെ പുതിയ ഭാരവാഹികളായി എം.എം. സന്തോഷ് (പ്രസിഡന്റ്), സി.എൻ ഭാസ്‌ക്കരൻ (വൈസ് പ്രസിഡന്റ്), എം.ആർ മോഹൻദാസ് (സെക്രട്ടറി ), പി.ജെ മോഹൻദാസ് (ജോയിന്റ് സെക്രട്ടറി), കെ.ജ്യോതിഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു