mooledam-

മൂലേടം. ലഹരിയെ അകറ്റി നിറുത്താൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അനാഥരില്ലാത്ത ഭാരതം പദ്ധതിയുടെ ഭാഗമായി ഹയർസെക്കൻഡറി സ്‌കൂൾ തലത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യ ലഹരി വിരുദ്ധബോധവത്ക്കരണ സന്ദേശ യാത്രയ്ക്ക് മൂലേടം അമൃത ഹൈസ്‌കൂളിൽ നടത്തിയ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാഥരില്ലാത്ത ഭാരതം നിയോജകമണ്ഡലം പ്രസിഡന്റ് എൻ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ബാബു കുട്ടൻചിറ, കെ. ശാന്തശിവൻ, ഇ.പി രാഘവൻ പിളള, വി.ജി സുരേഷ് ബാബു, എം.കെ രാജശ്രീ, ശിവരാമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.