ex

കോട്ടയം. ഓണത്തിന് മുന്നോടിയായി പരിശോധന കർശനമാക്കാൻ എക്‌സൈസ്. 5 മുതൽ സെപ്തംബർ 12 വരെ സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ച് പരിശോധന നടത്തും. ഓണക്കാല ആഘോഷങ്ങൾക്കായി വ്യാജ മദ്യത്തിന്റെ നിർമ്മാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്ന് വിപണനവും മുന്നിൽക്കണ്ടാണ് പരിശോധന. കോട്ടയം എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. പൊലീസ്, ഫോറസ്റ്റ് വകുപ്പുമായി ചേർന്ന് വനമേഖലയിലും പൊലീസ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് കായൽ മേഖലയിലും അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലും പരിശോധന നടത്തും. സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപമുള്ള കടകളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.