കാളികാവ്:ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠിപൂജ നാളെ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെണപി വിജയൻ എന്നിവർ അറിയിച്ചു. വിശേഷാൽ പൂജ, കലശപൂജ, പഞ്ചാമൃത അഭിഷേകം എന്നീ ചടങ്ങുകൾ മേൽശാന്തി ടി കെ സന്ദീപ് ശാന്തികളുടെ കാർമ്മികത്വത്തിൽ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം അന്നദാനം.

വയല:1131 നമ്പർ വയല എസ്.എൻ.ഡി.പി ശാഖാ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നാളെ ഷഷ്ഠിപൂജ നടക്കുമെന്ന് സെക്രട്ടറി സജീവ് വയല അറിയിച്ചു. മേൽശാന്തി കളത്തൂർ ബാബു ശാന്തിയുടെ കാർമ്മികത്വത്തിൽ ഷഷ്ഠിപൂജ ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് അന്നദാനം.

കടപ്പൂര് :കടപ്പൂര് പിണ്ടിപ്പുഴ ആറുമുഖ ക്ഷേത്രത്തിൽ ഷഷ്ഠിപൂജയോടനുബന്ധിച്ചു വിശേഷാൽ പൂജകൾ, ഷഷ്ഠി പ്രാർത്ഥന എന്നിവ നടക്കും. അന്നദാനവും ഉണ്ടായിരിക്കും.