കല്ലറ: പഞ്ചായത്തിലെ 8,9 വാർഡുകളിലെ സാമൂഹ്യ ക്ഷേമവകുപ്പിന്റെ വയോമിത്രം പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങളെ ഉൾപ്പെടുത്തി വയോ ക്ലബ് രൂപീകരിച്ചു. വാർഡ് മെമ്പർ ജോയി കല്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വയോമിത്രം ജില്ല കോ ഓർഡിനേറ്റർ ജോജീ ക്ലബിന്റെ പ്രവർത്തനരീതികൾ വിശദീകരിച്ചു. ഭാരവാഹികളായി ശശികുമാർ ശാന്തിവനം, മാത്യൂ വടക്കേചൂരവേലിൽ, വാസു താന്നിക്കാലയിൽ, രത്‌നമ്മ കീഴക്കേ കുന്നുംപുറം, സുജാത മറ്റക്കാട്ടുപറമ്പിൽ എന്നിവരെ തീരഞ്ഞെടുത്തു.