chacko

കോട്ടയം. ജനനായകനാണ് പി.ടി ചാക്കോയെന്നും ആദരവോടെയേ അദ്ദേഹത്തെ കാണാൻ കഴിയൂയെന്നും ഉമ്മൻചാണ്ടി എം.എൽ.എ. പറഞ്ഞു. പി.റ്റി.ചാക്കോയുടെ 58ാം ചരമ വാർഷിക ദിനമായ ഇന്നലെ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. പി.ജെ.ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം മാത്യു എഴുതിയ പി.റ്റി.ചാക്കോ ചതിയും സ്മൃതിയും എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷൻ, ചാക്കോയുടെ കൊച്ചുമകൻ പി.ടി.ചാക്കോയ്ക്ക് നൽകി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സുരേഷ് കുറുപ്പ്, ബി.ജെ.പി സംസ്ഥാന നേതാവ് ബി.രാധാകൃഷ്ണമേനോൻ, പി.കെ.ഹരികുമാർ, എബ്രഹാം മാത്യു എന്നിവർ പങ്കെടുത്തു. പി.സി.തോമസ് സ്വാഗതവും ജോയ് എബ്രഹാം നന്ദിയും പറഞ്ഞു.