ഏറ്റുമാനൂർ : മഴ ശക്തമായതോടെ നഗര പരിധിയിൽ വെള്ളംകയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉണ്ടാകാവുന്ന ദുരിതങ്ങളെ ചെറുക്കാൻ നഗരസഭ നടപടി സ്വീകരിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നഗര പരിധിയിലെ അഞ്ച് സ്‌കൂളുകൾ തയാറാക്കിയിട്ടുണ്ട്.

ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂൾ , തെള്ളകം ഹോളീക്രോസ് ഹൈസ്‌കൂൾ, കട്ടച്ചിറ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ, പുന്നത്തുറ ഗവ.യുപി സ്‌കൂൾ, പേരൂർ ഗവ. ജെ ബി എൽ പി സ്‌കൂൾ എന്നിവിടങ്ങളിലാകും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവത്തിക്കുക. നഗരസഭ ജെ എച്ച് ഐമാരായ പ്രിജിത പി വി , വിചിത്ര കെ.കെ എന്നിവർക്കാണ് ക്യാമ്പിന്റെ നടത്തിപ്പ് ചുമതല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ
കൺട്രോൾറൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ: സിന്ദു പി എ ( നഗരസഭ സൂപ്രണ്ട് )9656568430, ആറ്റ്‌ലി പി ജോൺ (ഹെൽത്ത് ഇൻസ്‌പെക്ടർ) 9447572486, ബീന എ സി റവന്യൂ ഇൻസ്‌പെക്ടർ 8547283274.