parapdm3

കോട്ടയം . മീനച്ചിലാറിലെ ജലനിരപ്പ് ഉയന്നതോടെ ജില്ലയുടെ താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാറപ്പാടം ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങി. മുട്ടറ്റം വെള്ളത്തിൽ നീന്തിയാണ് ഭക്തർ ദർശനം നടത്തിയത്. കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിയതോടെയാണ്

മീനച്ചിലാർ കരകവിഞ്ഞത്. അപ്രതീക്ഷിതമായാണ് വെള്ളമെത്തിയതെന്നും 2018ൽ ഉണ്ടായ പ്രളയകാലത്ത് ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലും വെള്ളത്തിൽ മുങ്ങിയിരുന്നതായി ക്ഷേത്രം പ്രസിഡന്റ് വി പി മുകേഷ് പറഞ്ഞു.