വൈക്കം : ദേശീയ ദന്ത ശുചിത്വദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബും ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ചാപ്റ്ററിന്റെയും നേതൃത്വത്തിൽ സത്യഗ്രഹ സ്മാരക സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന അമൃതം പദ്ധതിക്ക് തുടക്കമായി.

ജില്ലാ ആശുപത്രി മെഡിക്കൽ വിഭാഗം മേധാവി ഡോ.പി വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും, ദന്ത പരിശോധനാ ക്യാമ്പും നടത്തി. കലാകായിക സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിൽ ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ നടപ്പാക്കുന്ന കലാകായിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഫ്ലാഗ് ഓഫ് നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക നിർവഹിച്ചു. റോട്ടറി അസി. ഗവർണർ രാജൻ പൊതി, പ്രഥമാദ്ധ്യാപിക പി.ആർ ബിജി, പ്രിൻസിപ്പാൾ ഷാജി ​റ്റി.കുരുവിള , ക്ലബ് സെക്രട്ടറി സിറിൽ ജെ. മഠത്തിൽ, ഡോ.ജയിംസ് തോമസ്, ഡോ, മിലി ജയിംസ്, ഡി.നാരായണൻ നായർ, എൻ.കെ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഡോ.ജയ്‌സൺ വലിയ കുളങ്ങര ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഡോ. സിവി വി. പുലയത്തു, ഡോ.അനൂപ്, ഡോ. വിഷ്ണു, ഡോ.ശ്രീജിത്ത്, ഡോ. സിത്താര, ഡോ.ഉമ, ഡോ.ആൻ മരിയ, ഡോ.കൃഷ്ണപ്രീയ,ഡോ.ടിസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .