
കോട്ടയം . കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ കുട്ടികളിൽ എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി, ഹയർസെക്കൻഡറി, വി എച്ച് എസ് സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകും. എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി പരീക്ഷയിൽ 80 പോയിന്റിൽ കൂടുതലും ഹയർസെക്കൻഡറി, വി എച്ച് എസ് സി അവസാനവർഷ പരീക്ഷയിൽ 90% മാർക്കിൽ കുറയാതെ മാർക്ക് ലഭിച്ചവർക്കും അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ തന്നെ വിജയിച്ചവരും ആകണം. 31നകം അപേക്ഷിക്കണം. വിശദവിവരത്തിന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.