കോട്ടയം: നഗരസഭാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു (സി.ബി.എസ്.സി, ഐ.സി.എസ്.ഇ, കേരള) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളേയും നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയും അനുമോദിക്കും. അതാത് വാർഡിലെ അർഹരായവരുടെ ലിസ്റ്റുകൾ നൽകണം. നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളിന്റെ പേര്, ഹെഡ് മാസ്റ്ററുടെ പേര്, ഫോൺ, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എവൺ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേരള) നേടിയ വിദ്യാർത്ഥികളുടെ പേര്, പഠിപ്പിച്ച സ്‌കൂളിന്റെ പേര്, മേൽവിലാസം, മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ, ഫോൺ നമ്പർ, വാർഡ് നമ്പർ എന്നിവ ഇന്ന് കൗൺസിൽ സെക്ഷനിൽ ഏൽപ്പിക്കണമെന്ന് വിദ്യാഭ്യാസ കലാ കായികകാര്യ കമ്മറ്റി ചെയർമാൻ കെ.ശങ്കരൻ അറിയിച്ചു.