പൊൻകുന്നം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഷിഹാബ് തങ്ങൾ അനുസ്മരണവും അദ്ധ്യാപകസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. ഹിൽഡ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യും. എൽ.എസ്.എസ് പരിശീലകരായ അദ്ധ്യാപകരെ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരിം പടുകുണ്ടിലും, എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സൺ സുഹറാ അബ്ദുൽ ഖാദറും ആദരിക്കും. ഷിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ഡി.സി.സി സെക്രട്ടറി പ്രഫറോണി കെ.ബേബി നിർവഹിക്കും. റഫീഖ് മണിമല, പി.എം സലിം ,അഹമ്മദ് മാസ്റ്റർ, ടി.എ നിഷാദ്, പി.ഐ നൗഷാദ് എന്നിവർ സംസാരിക്കും.