oomenchndi

കോട്ടയം . ഓൾ ഇന്ത്യാ മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷന്റെ ദക്ഷിണമേഖലാ പ്രതിനിധി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളം, ആന്ധ്രാ, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. മുഖ്യ രക്ഷാധികാരി ജയിംസ കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം എ സലീം ആമുഖപ്രസംഗം നടത്തി. ജിജി നാഗമറ്റം, യുസഫ് അപ്പക്കാട്ടിൽ, എ എ റഹിം എന്നിവർ പങ്കെടുത്തു. അബ്ദുൾ ഖാദർ, ജോൺസൺ കരിനിലം, ബിനോ ജോസഫ്, യുസഫ് നടുതോടി, മജീദ് മലപ്പുറം, സേട്ട് സേലം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.