കോട്ടയം: ഭാരതീയ വേലൻ സൊസൈറ്റി 48-ാമത് സംസ്ഥാന സമ്മേളനം 7ന് ഏറ്റുമാനൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ ശിവപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. 7ന് രാവിലെ 8ന് ആരംഭിക്കുന്ന വനിതാ യുവജന സമ്മേളനം ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ് സുനിൽ ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പത്മശ്രീ പുരസ്‌കാര ജേതാവ് പങ്കജാക്ഷിയമ്മയെ മന്ത്രി വി.എൻ വാസവൻ പുരസ്‌കാരം നൽകി ആദരിയ്ക്കും. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്, പട്ടികജാതി പട്ടികവർഗ സംയുക്ത സമിതി ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ, ബി.വി.എസ് ജനറൽ സെക്രട്ടറി എം.ആർ ശിവപ്രകാശ്, ജനറൽ കൺവീനർ എസ് ശശീന്ദ്രൻ, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഡോ.അഖിൽ സുഭാഷ്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് തിലകം സത്യനേശൻ, ബി.വി.എസ് ട്രസ്റ്റ് സെക്രട്ടറി സുഭാഷ് എന്നിവർ പങ്കെടുക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സുകുമാര പണിയ്ക്കരുടെ നേതൃത്വത്തിൽ നടക്കും.