മുണ്ടക്കയം: മഴ തുടരുമ്പോൾ ആശങ്കയ്ക്ക് നടുവിലാണ് കൂട്ടിക്കൽ, കൊക്കയാർ നിവാസികൾ. പുല്ലക്കയാറിന്റെയും മണിമലയാരിന്റെയും തീരത്തു വസിക്കുന്നവരാണ് ആശങ്കയിൽ കഴിയുന്നത്. വാഗമൺ മലനിരയിൽ മുതൽ കിഴക്കൻ മേഖലയിൽ എവിടെ മഴപെയ്താലും മണിക്കൂറുകൾക്കുള്ളിൽ ആറുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉൾവനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായാലും നിമിഷനേരം കൊണ്ട് ആറുകൾ കരകവിയും.ഇത് തീരദേശവാസികൾക്കും സമീപത്തെ വ്യാപാരികൾക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. മുൻവർഷങ്ങളിലെ അനുഭവം കണക്കിലെടുത്ത് ഇത്തവണ ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ തന്നെ ഒട്ടുമിക്ക ആളുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറായി. വ്യാപാരികളാകട്ടെ കടകളിലെ സാധനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.