ഈരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിലെ മേച്ചാൽ മായിൻ കല്ലിൽ താഴേക്ക് ഉരുണ്ടു വന്ന കൂറ്റൻപാറ അപകട ഭീഷണിയുയർത്തുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അടിമണ്ണ് ഒലിച്ചുപോയതിനെ തുടർന്നാണ് പാറകൾ താഴേക്ക് ഉരുണ്ടത്. മലയിൽ നിന്ന് താഴേക്ക് പതിച്ച പാറ തടത്തിമാക്കൽ ജേക്കബിന്റെ പുരയിട അതിർത്തിയിൽ തടഞ്ഞു നിൽക്കുകയാണ്. പ്രദേശത്ത് നിരവധി വീടുകളാണുള്ളത്. വീടുകളുടെ 100 മീറ്റർ മുകളിൽ അപകടാവസ്ഥയിൽ പാറ നിൽക്കുന്നതിനാൽ സമീപ വീടുകളിലെ താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുൻപും സമാനരീതിയിൽ പാറ ഉരുണ്ട് വന്നിട്ടുണ്ട്. വില്ലേജ് അധികൃതരെ വിവരം അറിയിച്ചതായി മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.