
മുണ്ടക്കയം: ദുരന്ത സാധ്യത മുന്നിൽകണ്ട് എൻ ഡി.ആർ.എഫി ന്റെ 25 പേർ അടങ്ങുന്ന സംഘവും ഫയർഫോഴ്‌സ് യൂണിറ്റും മുണ്ടക്കയത്ത് ക്യാമ്പ് ചെയ്യുന്നു.
ഫയർഫോഴ്‌സിന്റെ കോട്ടയം ,പാമ്പാടി , കാഞ്ഞിരപ്പള്ളി യൂണിറ്റുകളിൽ നിന്നും 2 പേർ വീതം 6 അംഗം സംഘത്തിനും എൻ.ഡി.എഫ് സംഘത്തിനും മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. മ്ലാക്കര മേഖലയിൽ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടവരെ എൻ.ഡി.ആർ.എഫ് സംഘമാണ് രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സ് സംഘം വെള്ളം കയറി ചെളി നിറഞ്ഞ കോസ് വേ പാലം ശുചീകരിച്ചു. അവശ്യമെങ്കിൽ അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളിൽ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ദുരന്തഭീഷണി നേരിടുന്ന കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി.
മണിമലയാറ്റിൽ ജലനിരപ്പിൽ നേരിയ കുറവ് വന്നിട്ടുണ്ട്.