ഞീഴൂർ: എസ്.എൻ.ഡി.പി യോഗം 124ാം നമ്പർ ഞീഴൂർ ശാഖയുടെ മുൻ പ്രസിഡന്റും വിശ്വഭാരതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ മാനേജരുമായ എം.ജി ശിവദാസ് മ്യാലിന്റെ നിര്യാണത്തിൽ ശാഖായോഗം അനുശോചിച്ചു. ശാഖാ പ്രസിഡന്റ് പി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് വിജയൻ, വൈസ് പ്രസിഡന്റ് വി.എൻ മോഹനൻ, യൂണിയൻ കമ്മിറ്റിയംഗം കെ.പി അനിൽകുമാർ, ഭാരവാഹികളായ പി.ആർ പ്രകാശൻ, സി.കെ വിശ്വംഭരൻ, ഹരികുമാർ നെല്ലിക്കൽ, അനൂപ് സത്യൻ, സനോജ് സി എസ്, ഷിബുകുമാർ കൊടിപ്പറമ്പിൽ, സുരേഷ് ചാരംകണ്ടത്തിൽ, ഒ.എം സഹദേവൻ, രശ്മി മനോജ്, ലാലമ്മ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.