കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് 13നും 14നും നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അറിയിച്ചു. 13ന് രാവിലെ 8.30ന് യൂണിയൻ ഹാളിൽ നടക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജൻ കപ്പിലാംകൂട്ടം, എം.ഡി ശശിധരൻ, ജയൻ പ്രസാദ്, ശിവാനന്ദൻ ആപ്പാഞ്ചിറ, ബാബു കെ എസ് പുരം, സന്തോഷ് ആയാംകുടി, വനിതസംഘം യൂണിയൻ ഭാരവാഹികളായ സുധ മോഹൻ, ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായ രാജേഷ് കടുത്തുരുത്തി, ധനേഷ് കെ.വി എന്നിവർ പ്രസംഗിക്കും.14ന് ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമാപന ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കോഴ്‌സിൽ പങ്കെടുക്കുന്നവർ 9447115002 നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അറിയിച്ചു.