മാന്നാർ: എസ്.എൻ.ഡി.പി യോഗം 2485ാം നമ്പർ മാന്നാർ ശാഖയുടെ വിശേഷാൽ പൊതുയോഗം 7ന് നടക്കും. ശാഖാ ഹാളിൽ രാവിലെ 10ന് നടക്കുന്ന യോഗം യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, ശാഖാ വൈസ് പ്രസിഡന്റ് ഷാജുകുമാർ കെ.എസ്, സെക്രട്ടറി ബാബു ചിത്തിര ഭവൻ എന്നിവർ പ്രസംഗിക്കും.