ചിങ്ങവനം: എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിന് സമീപം കാറിൽ തട്ടി ബൈക്ക് തെന്നിമറിഞ്ഞ് ദമ്പതികളായ തിരുവല്ല ഈസ്റ്റ് ഓതറ തെക്കേ കല്ലമലയിൽ അഖിൽ (29), ഭാര്യ ശരണ്യ (25) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിലെത്തിയ കാറിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കോട്ടയം ലക്ഷ്മി സിൽക്‌സ് ജീവനക്കാരിയാണ് ശരണ്യ. ഓതറയിൽ നിന്നും ഭർത്താവിനൊപ്പം ബൈക്കിൽ കോട്ടയത്തേയ്ക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചിങ്ങവനം പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.