കോട്ടയം: മാദ്ധ്യമ പ്രവർത്തകൻ എബി ജോൺ തോമസിന്റെ രണ്ടാമത്തെ കവിതാ സമാഹാരം ' ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ' 14ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം പ്രസ്ക്ളബിൽ എം.ആർ രേണുകുമാർ, കെ.രേഖ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യും. 33 കവിതകളടങ്ങിയ സമാഹാരത്തിന്റെ പ്രസാധകർ ബുക്കർ മീഡിയ തൃശൂരാണ്.. 120 രൂപയാണ് വില