
കോട്ടയം. ട്രാവൻകൂർ സിമന്റ്‌സിൽ ശമ്പളം മുടങ്ങി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പകുതി നൽകി. കമ്പനി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ യോഗം ചേർന്ന് ദിവസങ്ങൾക്കകമാണ് ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടായത്. വാറ്റ് നികുതി കുടിശികയിൽ മാനേജ്‌മെന്റ് കൃത്യസമയത്ത് അപ്പീൽ നൽകാതിരുന്നതോടെ റവന്യു റിക്കവറിയിൽ എത്തിയിരുന്നു. പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങുന്നത്. വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യം നൽകാതെ വന്നതോടെ പത്ത് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. 36 പേരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഉത്തരവ് അനുസരിക്കാഞ്ഞതിനാൽ ലേബർ കമ്മിഷണർ ഷോക്കോസ് നോട്ടീസ് അയച്ചിട്ടുമുണ്ട്.