കോട്ടയം : നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി.) അംഗീകാരം. കേന്ദ്ര സംസ്ഥാന വിഹിതം ഉൾപ്പെടെ ആകെ 367408301 രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഉദ്പാദന മേഖലയിൽ 25 പദ്ധതികളിലായി 26651515 രൂപയുടെ പദ്ധതിയും സേവനമേഖലയിൽ 134 പദ്ധതികളിലായി 273183704 രൂപയുടെ പദ്ധതിയും പശ്ചാത്തല മേഖലയിൽ 32 പദ്ധതികളിലായി 67573082 രൂപയുടെ പദ്ധതിയ്ക്കും ഡി.പി.സി.അംഗീകാരം നൽകി. ഡയാലിസീസ് രോഗികൾക്ക് ധനസഹായം, മിഴിവ് നേത്രസംരക്ഷണ പദ്ധതി, ദന്തസംരക്ഷണ പദ്ധതി, ക്യാൻസർ രോഗ നിർണ ക്യാമ്പ്, എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക് കെ.എ.എസ്/പി.എസ്.സി പരിശീലനത്തിനായുള്ള നഗരസഭാ വിഹിതം, എസ്.എസ്.എ, ആശ്രയ, പി.എം.എ.വൈ വിഹിതം, വാതിൽപ്പടി സേവന പദ്ധതി, ഉദ്പ്പാദന സേവന സംരംഭങ്ങൾക്കായി ധനസഹായ പദ്ധതികൾ, ഭിന്നശേഷിയുള്ളവർക്കായി ഉപകരണ ആവശ്യകതാ നിർണ്ണയ ക്യാമ്പ്, ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, കോക്ലിയ ഇംപ്ലാൻ്റ് ചെയ്ത കുട്ടികൾക്കുള്ള ധനസഹായം, ജെൻ്റർ റിസോഴ്സ് സെൻ്റർ, വിവിധ സ്കൂൾ, അങ്കണവാടി മെയിൻ്റൻസ്, നീന്തൽ പരിശീലനം, പഠന മുറി (എസ്.സി) ലാപ്ടോപ്പ് വാങ്ങൽ (എസ്.സി) പാലിയേറ്റീവ് കെയർ പദ്ധതി എന്നിവയ്ക്കും വിവിധ റോഡ് വർക്കുകൾ, ശുചിത്വം - മാലിന്യ സംസ്കരണ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, റോഡ് സൗന്ദര്യവത്ക്കരണം, വിവിധ ഡി.പി.ആർ തയ്യാറാക്കൽ തുടങ്ങിയ പദ്ധതികൾക്കുമാണ് അംഗീകാരം ലഭിച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.