പാലാ: രാമപുരം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിക്ക് ഇന്ന് ചേർന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
ഉത്പാദന മേഖലയിൽ 1,21,91,800 രൂപയും സേവന മേഖലയിൽ 5,67,45,723 രൂപയും പശ്ചാത്തല മേഖലയിൽ 2,19,07,606 രൂപയും പട്ടികജാതി വിഭാഗക്കാർക്കായി 1,24,51,000 രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിൽ 21,75,000 രൂപയും ഉൾപ്പെടെ 10,54,71,129 രൂപ അടങ്കൽ തുക വരുന്ന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നകോട്ടും അറിയിച്ചു.അംഗീകാരം ലഭിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് അവർ അറിയിച്ചു.