ball

കോട്ടയം. ലൂർദ് പബ്ലിക് സ്‌കൂൾ നടത്തുന്ന ലൂർദിയൻ ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് 4 ന് നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ്, വാഴക്കുളം കാര്‍മല്‍, തിരുവനന്തപുരം ജി. വി. രാജ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍, കോഴിക്കോട് പ്രൊവിഡന്‍സ്, കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍, തിരുവനന്തപുരം സെന്റ് ഗൊരേത്തി എന്നീ ടീമുകളാണ് സെമിഫൈനലിലുള്ളത്. 6.30 ന് സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും. ലൂര്‍ദ് സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ഫിലിപ്പ് നെല്‍പുരപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.