കളത്തൂർ:എസ്.എൻ.ഡി.പി യോഗം 104ാം നമ്പർ കളത്തൂർ ശാഖയിൽ പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും 7ന് നടക്കും. ഏഴിന് രാവിലെ 9.30ന് എസ്.എൻ പ്രാർത്ഥന ഹാളിൽ പൊതുയോഗം നടക്കും. തുടർന്ന് 11ന് നടക്കുന്ന പൊതുസമ്മേളനം കാളികാവ് ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം സെക്രട്ടറി കെ.പി. വിജയൻ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി യൂണിയൻ കൗൺസിലർ എം.ഡി ശശിധരൻ വിദ്യാർത്ഥികളെ അനുമോദിക്കും. കലാ കായിക വിജയികളെ വനിതസംഘം യൂണിയൻ കൗൺസിലർ ഗീത രാജീവ് അനമോദിക്കും. ശാഖാ പ്രസിഡന്റ് എം.പി സലിംകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. വനിതസംഘം യൂണിറ്റ് പ്രസിഡന്റ് ഷീബ അജി, സെക്രട്ടറി സുനിത സുധീർ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ വത്സമ്മ വിജയൻ എന്നിവർ പഠനോപകരണ വിതരണം നിർവഹിക്കും. ശാഖ സെക്രട്ടറി ഇൻ ചാർജ് എൻ. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി ചന്ദ്രഹാസൻ നന്ദിയും പറയും.