cpi

കോട്ടയം. കേരള കോൺഗ്രസ് എമ്മിനെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്റെ വിമർശനം സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ മാദ്ധ്യമശ്രദ്ധ നേടാനുള്ള നീക്കമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റിഫൻ ജോർജിന്റെ പരിഹാസം. ജില്ലാ സെക്രട്ടറിയുടെ പരാമർശങ്ങൾ സി.പി.ഐയുടെ ഔദ്യോഗിക അഭിപ്രായമായി കാണുന്നില്ല. കേരള കോൺഗ്രസ് (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രവേശിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിന് മുമ്പ് തന്നെ സി.പി.ഐ വിമർശനം ആരംഭിച്ചതാണ്. കേരള കോൺഗ്രസ് എമ്മിൻെറ ശക്തിയും സ്വാധീനത്തിൽ ഉണ്ടായ രാഷ്ട്രീയ വിജയവും ഇപ്പോഴെങ്കിലും സി.പി.ഐ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റിഫൻ ജോർജ് പറഞ്ഞു.