chera

കുമാരനെല്ലൂർ. അഖില കേരള ചേരമർ ഹിന്ദു മഹാസഭ പൊതുയോഗം കുമാരനെല്ലൂരിൽ പ്രസിഡൻ്റ് പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി.കെ തങ്കച്ചൻ വയലാ അദ്ധ്യക്ഷത വഹിച്ചു. അരുൺ, സതീഷ്, അമ്മിണി, പ്രസന്നൻ, സജീവ്, സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. എസ് പ്രസാദ് (പ്രസിഡൻ്റ്), എ.കെ രാജൻ (ജനറൽ സെക്രട്ടറി), രവികുമാർ (ട്രഷറർ), ടി.കെ.തങ്കച്ചൻ, കെ.ബി കുട്ടൻ (വൈസ് പ്രസിഡൻ്റുമാർ), ദേവരാജൻ, അഭിലാഷ്, സജികുമാർ (സെക്രട്ടറിമാർ) കെ.സി ഷാജി, പി.കരുണാകരൻ, ജയന്തി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും 35 അംഗ ഡയറക്ടർ ബോർഡിനെയും തിരഞ്ഞെടുത്തു.