teacher

ഇടുക്കി. ഗവർമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അദ്ധ്യാപക കോഴ്‌സിന്റെ പുതിയ ബാച്ചിന് അടൂർ സെന്ററിൽ അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.പ്രായപരിധി 17 നും 35 ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ആഗസ്റ്റ് 16 നകം അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ, പത്തനംതിട്ട 04 73 42 96 496, 85 47 12 60 28.