നെടുംകുന്നം: കനത്തമഴയിൽ തോടിന് കുറുകെയുള്ള കലുങ്ക് അപകടാവസ്ഥയിൽ. അണിയറപ്പടി, പനയ്ക്കവയൽ റോഡിന്റെ ഭാഗമായ കലുങ്കിനാണ് ബലക്ഷയം. കലുങ്കിന്റെ കൽകെട്ട് തോട്ടിലേക്ക് ചെരിഞ്ഞ നിലയിലാണ്. കൽകെട്ടും കലുങ്കിന്റെ കോൺക്രീറ്റും ചേരുന്ന ഭാഗത്ത് വിള്ളലുണ്ട്. ഭാരമുള്ള വാഹനങ്ങൾ കയറിയാൽ കലുങ്ക് തകരാൻ സാധ്യത ഏറെയാണ്. നിരവധി വീടുകളിലേക്കുള്ള ഏക സഞ്ചാരമാർഗമാണിത്. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്.