പാലാ: കടപ്പാട്ടൂർ ഒഴുകയിൽ റോഡിൽ നിന്ന് 12 അടിയോളം നീളവും 20 കിലേയോളം തൂക്കവും വരുന്ന പെരുമ്പാമ്പിനെ പിടികൂടി.
നാട്ടുകാർ കൂടിയതോടെ പാമ്പ് റോഡരുകിലെ കാടും പടലും നിറഞ്ഞ കൽക്കൂട്ടത്തിൽ ഒളിച്ചു. വനം വകുപ്പ് പരിശീലനം നേടിയ സയന്റിഫിക് സ്‌നേക് റെസ്‌ക്യൂവർ ജോസഫ് തോമസാണ് രാത്രി പത്ത് മണിയോടെ പാമ്പിനെ കുടുക്കിയത്. പാമ്പിനെ പിന്നീട് വനം വകുപ്പ് വണ്ടൻപതാൽ റേഞ്ചിന് കൈമാറി.
കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു