
കോട്ടയം . പാലായിലെ വെള്ളപ്പൊക്കം ക്ഷണിച്ച് വരുത്തിയതാമെന്ന് ബിജെപി നേതാവ് എൻ ഹരി കുറ്റപ്പെടുത്തി. മീനച്ചിലാർ, കൈത്തോടുകൾ, ഓടകൾ എന്നിവിടങ്ങളിലെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രിയ റോഡ് നിർമ്മാണങ്ങളും കാരണം രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ പാല വെള്ളത്തിൽ മുങ്ങുകയാണ്. മീനച്ചിലാറ്റിൽ നിന്ന് എത്തുന്ന ഒരു തുള്ളി വെള്ളം പോലും വെളിയിൽ പോകുന്നില്ല. പ്രളയ സമയത്ത് മാത്രമാണ് ഇത് ചർച്ചയാകുന്നത്. മുഖം നോക്കാതെയുള്ള നടപടികൾ ഇനിയെങ്കിലും അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് സ്ഥലങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.